16 കാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാതെ കോടതി..കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവ്…

ബലാത്സംഗം നേരിട്ട 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. തൃശൂര്‍ സ്വദേശിനിയുടെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.ഗര്‍ഭകാലം പൂര്‍ത്തിയായതിന് ശേഷം നവജാത ശിശുവിനെ കുടുംബത്തിന് വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനുള്ള സ്വാതന്ത്ര്യം കുടുംബത്തിനുണ്ടെന്നും കോടതി പറഞ്ഞു.

Related Articles

Back to top button