അമിത് ഷായുടെ വാക്ക് പഴയ ചാക്കിന് തുല്യം.. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണം…

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എത്തിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാപട്യം ആണ് ബിജെപിയുടെ മുഖമുദ്രയെന്നും സംഭവത്തിലൂടെ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാകുന്നതെന്നും അബിന്‍ വര്‍ക്കി സമൂഹ മാധ്യമത്തിൽ കുറിച്ചു.ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കില്ല എന്ന അമിത് ഷായുടെ വാക്കും പഴയ ചാക്കായെന്നും അബിൻ വർക്കി പറഞ്ഞു. സെഷന്‍സ് കോടതിയിലും എന്‍ഐഎ കോടതിയിലും ഒരുപോലെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ എതിര്‍ത്ത ബിജെപി സര്‍ക്കാര്‍ സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖരനെയും, സുരേഷ് ഗോപിയെയും, ജോര്‍ജ് കുര്യനെയും പോലുള്ള ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണം. അവര്‍ക്കെതിരെ പ്രതിഷേധമുണ്ടാകണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

അതേസമയം എന്‍ഐഎ കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

Related Articles

Back to top button