കടുത്ത ശ്വാസതടസം.. ഒപ്പം രക്ത സമ്മർദവും.. മദനിയുടെ ആരോഗ്യ നിലയിൽ….

പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. രക്തസമ്മർദം നിയന്ത്രണാതീതമായി തുടരുകയാണ്.ബിപി നിയന്ത്രണ വിധേയമാകാത്തതിനാൽ കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.ആഴ്‌ചളായി ബിപി ക്രമാതീതമായി വർധിച്ച് നില്‍ക്കുകയായിരുന്നു എന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.വിദഗ്‌ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് ഇപ്പോൾ അദ്ദേഹം.

Related Articles

Back to top button