വായിൽ കല്ല് നിറച്ച് ചുണ്ടുകൾ ഒട്ടിച്ച് നവജാത ശിശുവിനെ കാട്ടിൽ തള്ളിയ. സംഭവം അമ്മയും മുത്തച്ഛനും അറസ്റ്റിൽ..
വായിൽ കല്ല് നിറച്ച് ചുണ്ടിൽ പശ തേച്ച് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച യുവതിയേയും സഹായിച്ച യുവതിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ അമ്മയും മുത്തച്ഛനും ചേർന്ന് ഉപേക്ഷിച്ചത്. ചൊവ്വാഴ്ചയാണ് വനമേഖലയിൽ ആടുകളെ തീറ്റാനെത്തിയ യുവാവ് നവജാത ശിശുവിനെ കണ്ടെത്തിയത്. ചുണ്ടുകളും തുടയും പശ വച്ച് ഒട്ടിച്ച നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 22കാരിയായ യുവതിയേയും അച്ഛനേയും ചിറ്റോർഗഡ് ജില്ലയിലെ മണ്ഡൽഗാവ് എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭിൽവാര ജില്ലയിലെ ബിജോലിയയിൽ നിന്നാണ് കുട്ടിയെ കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഭിൽവാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയിൽ എൻഐസിയുവിലാണ് കുട്ടി നിലവിലുള്ളത്.