ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ….ആർ ജി വയനാടൻ പൊലീസ് പിടിയിൽ..

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് ഇന്ന് പുലർച്ചെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ നടത്തിയ വാഹന  പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തി. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്.  ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം  തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്.

എക്സൈസ് വകുപ്പിൻ്റെ  ” ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ” കോമ്പിംഗിൻ്റെ  ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് ഗഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ആവേശം, പൈങ്കിളി , സൂക്ഷമ ദർശ്ശിനി , രോമാഞ്ചം, ജാനേമൻ തുടങ്ങിയ നിരവധി ഹിറ്റ് സിനിമയിൽ താരങ്ങളെ അണിയിച്ച് ഒരുക്കിയത് ഇയാളായിരുന്നു.  

Related Articles

Back to top button