എംഎൽഎ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ….
എംഎൽഎയെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലുധിയാന എംഎൽഎയാണ് ഗോഗി.ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമീഷണര്‍ പറഞ്ഞു.