ജന്തർ മന്തറില്‍ പ്രതിഷേധവുമായി ആംആദ്മി പാർട്ടി…
പ്രധാനമന്ത്രിയുടെ വീട് കയ്യേറുമെന്ന് ആംആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് .ദില്ലിയിലെ കോളനികൾ ഇടിച്ചുനിരത്തുന്നത് തുടർന്നാൽ പ്രധാനമന്ത്രിയുടെ വീട് കയ്യേറും. മുഴുവൻ ദില്ലി പോലീസിനെയും, ബിജെപി പ്രവർത്തകരെയും വിന്യസിച്ചാലും തടയാൻ സാധിക്കില്ല .ഇവിടുത്തുകാർ വീട് തകർത്താൽ യുപിയിലേക്കും രാജസ്ഥാനിലേക്കും ഓടിപ്പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.കെജ്രിവാളടക്കം പങ്കെടുത്ത ജന്തർ മന്തറിലെ ചടങ്ങിലാണ് പരാമർശം
ബിജെപിയുടെ നോട്ടം ദില്ലി നിവാസികളുടെ ഭൂമിയിലാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇക്കാര്യം മുന്നറിയിപ്പ് നൽകിയിരുന്നു എവിടെ കുടിൽ അവിടെ വീട് എന്നാണ് പ്രധാനമന്ത്രി നൽകിയ വാഗ്ദാനം എന്നാൽ പാവപ്പെട്ടവരുടെ വീട് ഇടിച്ചുനിരത്തി തെരുവിലേക്ക് ഇറക്കിവിടുകയാണ് എവിടെ കുടിൽ അവിടെ മൈതാനമെന്നതാണ് മോദിയുടെ വാഗ്ദാനത്തിന്റെ അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു