എ എ റഹീമിനെ അധിക്ഷേപിച്ചു…വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശിക്കെതിരെ പൊലീസ് കേസ്..

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യസഭാ അംഗവുമായ എ എ റഹീമിനെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു. എംപിക്കൊപ്പം സ്ത്രീയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസ്. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി അബ്ദുള്‍ നാസറിന്റെ പേരിലാണ് കേസെടുത്തത്.

ലൈവ് പുതുപ്പാടി എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആണ് ചിത്രം പ്രചരിച്ചത്. ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് സെക്രട്ടറി, കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button