ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു…

പനമരത്തിനടുത്ത എരനെല്ലൂരില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പനമരം സ്വദേശി മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഹാല്‍.

കഴിഞ്ഞ ദിവസം എരനല്ലൂരില്‍ ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചങ്ങാടക്കടവ് കാരിക്കുയ്യന്‍ അയൂബ് – സുഹറ ദമ്പതികളുടെ മകനാണ്. സുമയ്‌ന സഹോദരിയാണ്.

Related Articles

Back to top button