സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍..
പാറശ്ശാല: പാറശ്ശാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല സ്വദേശി സുധീഷ് (25) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഇടവഴിയില്‍ വെച്ച് ബൈക്കില്‍ എത്തിയ സുധീഷ് കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാറശ്ശാല എസ്.എച്ച്.ഒ സജി എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.