പൊലീസിനെ കണ്ട് പരുങ്ങി യുവാവ്….സഞ്ചിയിൽ…

വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും മദ്യം വിറ്റു കിട്ടിയ പണവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പൊലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് മദ്യവും പണവുമായി ഷിബുവിനെ പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി 5 ലിറ്റർ വിദേശമദ്യവും വിൽപ്പനയിലൂടെ നേടിയ 8500 രൂപയും ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button