ബൈക്കിൽ ബസ്സ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്…
അമ്പലപ്പുഴ: ദേശീയപാതയിൽ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുറക്കാട് പഴയങ്ങാടി കല്ലൂക്കാരൻ പുരയിടത്തിൽ അമൽദേവ് (30) ന് ആണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ 8 ഓടെ ദേശീയ പാതയിൽ പുറക്കാട് എസ്.എൻ.സ്കൂളിന് സമീപമായിരുന്നു അപകടം. അമൽദേവ് ദേശീയപാതയിലേക്ക് ബൈക്കിൽ കയറുമ്പോൾ അലപ്പുഴ ഭാഗത്തേക്ക് പോയ ബസ്സ് ഇടിച്ചായിരുന്നു അപകടം.റോഡിൽ വീണ് പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.