തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം…..ക്വട്ടേഷൻ കൊടുത്തത് 17 കാരി…എന്തിനെന്നോ…
തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവിന് നാലംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നാലുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം നാലംഗ സംഘം റഹീമിനെ പിടികൂടി ജഡ്ജിക്കുന്നിൽ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.