ബസിൽ വച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം….പിടിയിലായ യുവാവ്….
കോഴിക്കോട് ടൗണിൽ ബസിൽ വച്ച് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പിടിയിലായത്. സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.