ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി യുവാവ്; സംഭവം…

തിരുവനന്തപുരം കാട്ടാക്കടയിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി. കാട്ടാക്കടയിൽ ഒരു ഡിജിറ്റൽ പ്രസിൽ ആയിരുന്നു സംഭവം. കാട്ടാക്കട പോക്സോ കോടതിയ്ക്ക് സമീപത്തുള്ള ഡിജിറ്റൽ പ്രസിൽ എത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതും ജീവനൊടുക്കിയതും. പെട്രോൾ നിറച്ച കുപ്പിയുമായായിരുന്നു യുവാവ് പ്രസിലെത്തിയത്. തുടർന്ന് ഭീഷണി മുഴക്കിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകകായും സ്വയം തീകൊളുത്തുകയുമായിരുന്നു. തീ ആളിക്കത്തിയതിൽ പ്രസിലെ ജീവനക്കാരിക്കും പൊള്ളലേറ്റിട്ടുണ്ട്.
നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളുടെ പേരുവിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരാനുണ്ട്. രാവിലെ 9.30ഓടെയാണ് സംഭവം.പ്രസിലേക്ക് പെട്ടെന്ന് കയറിവന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് പറയുകയും ചെയ്തു. പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാരി നിക്കുമ്പോഴേക്ക് തീ ആളിപടർന്നിരുന്നു. തീപിടിത്തത്തിൽ കടയിലെ സാധനങ്ങളും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊള്ളലേറ്റ പ്രസിലെ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് ശലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.



