ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാർ മൂന്ന് ദിവസമായി ചികിത്സയിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജങ്ഷനിലായിരുന്നു അപകടം. വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്കുള്ള യാത്രാമധ്യേ നിസാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ നിസാറിന് ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.

Related Articles

Back to top button