കടിയങ്ങാട്ട് യുവാവിനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്

കോഴിക്കോട് യുവാവിനെ കാണാനില്ലെന്ന് പരാതി. പേരാമ്പ്ര കടിയങ്ങാട് നിന്നാണ് യുവാവിനെ കാണാതായത്. കടിയങ്ങാട്ട് സ്വദേശിയായ ജംസലിനെയാണ് കാണാതായത്. മാനസികാസ്വസ്ഥ്യമുള്ള യുവാവിനെയാണ് കാണാതായതെന്ന് കുടുംബം പരാതിയിൽ പറയുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്നും യുവാവ് ഇറങ്ങിപ്പോകുകയായിരുന്നു. ഇടക്കിടയ്ക്ക് ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്നും എന്നാൽ വീട്ടിൽ അപ്പോൾ തന്നെ തിരിച്ചെത്തുന്നതാണെന്നും കുടുംബം പറയുന്നു. യുവാവ് വഴക്കുണ്ടാക്കിയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.



