ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി യുവാവ്…യുവാവിൽ നിന്നും പിടിച്ചെടുത്തത്…
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയിൽ. ആറ്റിങ്ങലിൽ വച്ച് റൂറൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. അയിരൂർ സ്വദേശികളായ ഹാർമിൻ, കിഴക്കേപ്പുറം സ്വദേശികളായ അൽ അമീൻ (28), ആദിത്യൻ, അൽ അമീൻ (21) എന്നിവരാണ് പിടിയിലായത്. ഹാർമനാണ് ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത്. മറ്റു മൂന്നുപേർ ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.