മദ്യലഹരിയിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു…
കൊല്ലം കടയ്ക്കലിൽ മദ്യലഹരിയിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടത്തറ സ്വദേശി വിഷ്ണു ലാൽ ആണ് മരിച്ചത്. ഇടത്തറ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിഷ്ണു മദ്യലഹരിയിലായിരുന്ന വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.