ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു….

വടക്കഞ്ചേരി പാളയത്ത് ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി രതീഷ് (22) ആണ് മരിച്ചത്. രതീഷിന്റെ അമ്മ രാസാത്തിയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. രതീഷും അമ്മയും സഞ്ചരിച്ചിരുന്ന ബൈക്കും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ രതീഷിന്റെ തലയിലൂടെ ടൂറിസ്റ്റ് വാഹനത്തിന്റെ ചക്രം കയറി. രതീഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, രതീഷിന്റെ അമ്മയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button