കോട്ടയം മെഡിക്കൽ കോളേജിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ…

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു.ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ (35) ആണ് ജീവനൊടുക്കിയത്. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മൊബൈൽ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദ്ദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയാണ് ജീവനൊടുക്കിയത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

Related Articles

Back to top button