റണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച്…ചോദ്യം ചെയ്ത ട്രാഫിക് ഉദ്യോഗസ്ഥന് നേരേ ആക്രമണം…. യുവാവ്….

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചു. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാറിനെ ഈ സമയം ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ തടയുകയായിരുന്നു. സംഭവത്തിൽ പ്രകോപിതനായ കാർ ഡ്രൈവർ തൃത്താല സ്വദേശി നസറുദ്ദീൻ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

അസഭ്യം വിളിച്ച പ്രതി പോലീസുകാരനെ അടിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്തു. സംഭവത്തിൽ മർദ്ദനത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button