കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം…

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡൻ്റ് സിനിൽ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു . പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

Related Articles

Back to top button