മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി..
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി. രണ്ടുദിവസമായി കാണാതിരുന്ന കാട്ടാനയെയാണ് കണ്ടെത്തിയത്. ദൗത്യ സംഘത്തിന് വിവരം കൈമാറി. മൂന്ന് കാട്ടാനക്കൊപ്പമാണ് പരുക്കേറ്റ ആന സഞ്ചരിച്ചുകൊണ്ട് ഇരിക്കുന്നത്. വെറ്റിലപ്പാറയിലാണ് ആനയെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തിരഞ്ഞ് നടക്കുകയായിരുന്നു.
ബുധനാഴ്ചയാണ് മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. തുടർന്ന് രണ്ട് ദിവസമായി ആനയെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. പ്ലാന്റേഷൻ മേഖലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. ആനയെ വൽപ്പാറയിൽ കണ്ടെന്ന വിവരം ട്വന്റിഫോർ സംഘം വാഴച്ചാൽ ഡിഎഫ്ഒയെ വിവരം കൈമാറി. മുറിവിൽ നിന്ന് പഴുപ്പ് ഒലിച്ചു ഇറങ്ങുന്ന നിലയിലാണ്.