സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി…അമ്മയ്ക്കും മകനും…

കൊല്ലം: പുനലൂർ-ഇടമൺ പാതയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ഇടമൺ ഉദയഗിരി സ്വദേശിനി സോണിയ, മകൻ ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
മകന്റെ ചികിത്സയ്ക്കായി പുനലൂരിലെ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇരുവരും. പാപ്പന്നൂരിന് സമീപം വെച്ച് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും മുഖത്തിനും കൈകാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, ആദിത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



