ഇസ്രയേല്‍-അമേരിക്ക സംയുക്ത സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച…

ഇസ്രയേല്‍-അമേരിക്ക സംയുക്ത സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ച. യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും മധ്യപൂര്‍വ്വേഷ്യ അശാന്തിയുടെ പിടിയിലാണ്. ഒരുവശത്ത് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചും ജിസിസി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും പ്രത്യാക്രമണം തുടരുകയാണ് ഇറാന്‍.

ഫെബ്രുവരി 28ന് പുലര്‍ച്ചെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചു. ഖമനയി താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ അടക്കം പ്രയോഗിച്ച ആക്രമണത്തില്‍ ഖമനയിയുടെ കുടുംബാംഗങ്ങളടക്കം കൊല്ലപ്പെട്ടു.

Related Articles

Back to top button