പ്രസവ വേദന.. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസിൽ കയറ്റി..ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.. കുഞ്ഞ് മരിച്ചു…

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്താണ് സംഭവം. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിന്ദുവിനെ മണ്ണാർക്കാട് സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസിൽ കയറ്റി. എന്നാൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസത്ത് എത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു

Related Articles

Back to top button