ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി…ഒപ്പമുണ്ടായിരുന്ന നായ…

ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടിയത്.

കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നു വിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക.

ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയിരുന്നില്ല. രണ്ടാമത്തെ തവണ മയക്കുവെടിവെച്ചപ്പോഴാണ് കടുവ മയങ്ങിയത്. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയിൽ വീണതെന്നാണ് കരുതുന്നത്.

Related Articles

Back to top button