അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ചു മരിച്ചു…
അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ചു മരിച്ചു. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്.
അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുട്ടിയേയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.