രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു…പിടിയിലായത് നാട്ടിലെ…
രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. പെരുമണ്ണ ചാമാടത്ത് റോഡിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.