ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു…രണ്ടാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ…
വിദ്യാർത്ഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് പുതിയ സംഭവം. വെള്ളിയാഴ്ചയാണ് കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായത്.