വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം…മൂക്കിന്റെ പാലം തകർന്നു…
ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ സാജൻ കെ ജെ എന്ന വിദ്യാർത്ഥിക്കാണ് സഹപാഠയിൽ നിന്നും മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ സാജൻ്റെ സുഹൃത്തായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
ഫെബ്രുവരി19 ന് ആയിരുന്നു സംഭവം. സുഹൃത്തിന്റെ ആക്രമണത്തിൽ സാജന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. ആക്രമണത്തിനിരായ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു