കടലിൽ ഒഴുക്കിൽപ്പെട്ടു, മഹാരാജാസ് കോളജിലെ വിദ്യാർഥിനി മുങ്ങി മരിച്ചു..
എറണാകുളത്ത് വിദ്യാർഥിനി ഒഴുക്കിൽപ്പെട്ട് മരിച്ചു. വൈപ്പിൻ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്. സിൻസിന എന്ന വിദ്യാർഥിയുടെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഇരുവരും മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. എംഎസ്‌സി ജിയോളജി വിദ്യാർഥികളാണ് ഇരുവരും.