ഒറ്റപ്പാലത്ത് വിദ്യാർഥി അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടി…വിദ്യാർത്ഥിക്ക്…

പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. കുട്ടികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരിക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം.

പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ശ്രീഹർഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button