ലോഡ്ജിലെ മുറിയിൽ നിന്നും രൂക്ഷ ഗന്ധം…വാതിൽ തുറന്നപ്പോൾ കണ്ടത് വയോധികൻ…
പയ്യന്നൂർ മമ്പലത്തുളള ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. അലവിൽ സ്വദേശി പ്രേമരാജനാണ് (73) മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ ലോഡ്ജിലാണ് പ്രേമരാജൻ താമസിച്ചിരുന്നത്. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പയ്യന്നൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.