വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ…

പാലക്കാട് വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.

പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുർന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button