ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ല….മോഹന്‍ ജോര്‍ജ്
വിവാദങ്ങൾക്ക് പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞ് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ലെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. താമര ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യാത്ത ബിജെപിക്കാരനില്ലെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
‘ബിജെപിക്ക് വോട്ട് കൂടുമെന്നതില്‍ തര്‍ക്കമില്ല. കുടിയേറ്റ ഗ്രാമത്തില്‍ ഉണര്‍വുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആണ് ഇത്’ എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.