കുളിക്കാൻ കയറി ഏറെ വൈകിയിട്ടും തിരിച്ചിറങ്ങിയില്ല, രക്ഷിതാക്കൾ നോക്കുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 13 വയസുകാരനെ…

പാലക്കാട് എലിപ്പുള്ളിയിൽ ഏഴാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ് വിശ്വജിത്ത്. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപായി കുളിക്കാൻ പോയ വിശ്വജിത്തിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ മാതാപിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കാണുന്നത്. കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്നാണ് കസബ പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മൃതദേഹം ജില്ലാ ആശുപതി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.



