വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐക്ക് ഉജ്വല വിജയം

പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ. സർവ്വകലാശാല ക്യാമ്പസ്സിൽ ആകെയുള്ള ഇരുപത്തി അഞ്ച് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ പ്രസിഡൻ്റായി സഹീർ അനസ് ,ജനറൽ സെക്രട്ടറിയായി ബിസ്മി കെ എം , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി സായന്ത് സുരേഷ്, കാതറിൻ, രേവതി ഷാജി തുടങ്ങി 25 സീറ്റിലേക്കാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വർഷം പൂക്കോട് വെറ്ററിനറി ക്യാമ്പസിൽ നടന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയെ എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തിയ എംഎസ്എഫ്-കെഎസ്‌യു-എബിവിപി സഖ്യത്തിനും, നട്ടാൽ മുളക്കാത്ത നുണയുമായി എസ്എഫ്‌ഐയെ തകർക്കാൻ കരാറെടുത്ത് പ്രവർത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെ ജീർണിച്ച പ്രവർത്തനത്തിനും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Related Articles

Back to top button