അടിപിടി കേസുകളിലെ സ്ഥിരം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു….
അടിപിടി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ യുവാവിനെതിരേ കാപ്പ വകുപ്പ് ചുമത്തി വീണ്ടും ജയിലില്‍ അടച്ചു. കോഴിക്കോട് പെരുമണ്ണ മുണ്ടുപാലം സ്വദേശി വളയംപറമ്പ് വീട്ടില്‍ ഷനൂപി(ചിക്കു-42) നെതിരെയാണ് നടപടി. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമിച്ചതിനും വഞ്ചനാക്കുറ്റത്തിനും ക്രമിനല്‍ ഗൂഢാലോചന കുറ്റത്തിനും ഉള്‍പ്പെടെ ഇയാളുടെ പേരില്‍ കേസുകളുണ്ട്. പന്തീരാങ്കാവ്, നടക്കാവ് സ്റ്റേഷനുകളിലായി നാല് കേസുകളാണ് ഇയാളുടെ പേരിലുള്ളത്.