ചേർത്തലയിൽനിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം…22 പേർക്ക്…

ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ 22 പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button