കൊല്ലത്ത് സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരേ പൊലീസുകാരന്റെ അതിക്രമം….സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത് കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.

Related Articles

Back to top button