കൊച്ചിയിൽ സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പ്ലംബർ കുഴഞ്ഞു വീണ് മരിച്ചു…
കൊച്ചി: ആലുവയിൽ പ്ലംബിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ പ്ലംബർ കുഴഞ്ഞു വീണ് മരിച്ചു. കടുങ്ങല്ലൂർ സ്വദേശി ബാബു(49) വാണ് മരിച്ചത്. യുസി കോളേജിനടുത്തുള്ള വീട്ടിൽ വച്ച് വൈകുന്നേരമാണ് സംഭവം. സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.