യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനമിടിച്ചു…നഴ്സിന്…

താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി ജംഗ്ഷനിൽ ഇന്ന് രാവിലെ ആറ് മണിയോടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്. രാവിലെ ആറ് മണിയോടെ യോഗാ ക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. പിക്കപ്പ് വാഹനത്തിന്റെ ടയറുകള്‍ ഷീജയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button