പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം…വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ ഷാദില്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്‍. മീനാര്‍കുഴിയിലെ സജീവ എം.എസ്.എഫ് പ്രവര്‍ത്തകനാണ്. ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഷാദിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button