നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ…അറസ്റ്റിലായത്…

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തിരുന്നു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ ഹണിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ്

അശ്ലീല കമന്റുകൾ നിറഞ്ഞത്. സംഭവത്തിൽ 27 പേരുടെ ഫേസ്ബുക്ക് ഐഡി സഹിതം എറണാകുളം സെൻട്രൽ പോലീസിൽ നടി ഇന്നലെ പരാതി നൽകിയിരുന്നു. ഇതിൽ ഒരാളായ കുമ്പളം സ്വദേശി ഷാജിയെ രാവിലെ എറണാകുളം പനങ്ങാട് നിന്ന് പിടികൂടി. ശേഷിക്കുന്ന 26 പേരെയും പോലീസ് തിരിച്ചറിഞ്ഞു. ഇവർക്കു വേണ്ടിയുള്ള തിരച്ചിലും നടക്കുകയാണ്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമേ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന ഒരു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Related Articles

Back to top button