വാസുവിന് കട്ടില്‍; പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം. മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ ബാക്കിയെല്ലാവരും സെല്ലുകളില്‍ മറ്റ് തടവുകാര്‍ക്കൊപ്പമാണ് താമസം.
കൊട്ടാരക്കര സബ് ജയിലിലായിരുന്ന എന്‍ വാസു ഹൃദ്രോഗബാധിതനാണെന്നതിനാല്‍ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയില്‍ കട്ടിലും ഫാനും ഉണ്ട്. ഡോക്ടര്‍ക്ക് പരിശോധിക്കാനും അവസരമുണ്ട്.


