വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി.. കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത്…

വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. കുട്ടിയുടെ ശ്വാസകോശത്തിൽ ഒരു എൽഇഡി ബൾബ്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു. അഹമ്മദാബാദിലെ മുഹമ്മദ് എന്ന കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നാണ് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്.

രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Articles

Back to top button