ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു; നെയ്യാറ്റിൻകര സ്വദേശി മരിച്ചു

ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെ നെയ്യാറ്റിൻകര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പൂവാർ ടൗൺ വാർഡിൽ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ആയിരുന്നു സംഭവം.



