നിലവിലെ തീവ്രന്യുനമർദ്ദത്തിനൊപ്പം പുതിയ ന്യുനമർദം വരുന്നു…..

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്രന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ജൂലൈ 19,20 തീയതികളിൽ അതിതീവ്ര മഴയ്ക്കും ജൂലൈ 19 മുതൽ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (19/07/2025) മുതൽ (22/07/2025) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Related Articles

Back to top button